Mission
ദൗത്യം
- ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനായി സമഗ്രമായ പുനരധിവാസ സമീപനം വികസിപ്പിക്കുക, നൂതന സൗകര്യങ്ങൾ സ്ഥാപിക്കുക, പ്രധാന വൈകല്യ മേഖലകളിൽ ഗവേഷണവും വിപുലീകരണ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക.
- ഭിന്നശേഷിക്കാരായ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാതാപിതാക്കൾക്കും, വിദഗ്ധർക്കും വിവരങ്ങൾ നൽകുന്നതിന് ഐ.യു.സി.ഡി.എസിൽ ഒരു നോഡൽ വിവരാവകാശ കേന്ദ്രം സ്ഥാപിച്ചു് മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുക.
- അക്കാദമിക്, ഗവേഷണ സഹകരണത്തിനായി ദേശീയ, അന്തർദേശീയ സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ ഐ.യു.സി.ഡി.എസ് വിഭാവനം ചെയ്യുന്നു.
- എൻ.ജി.ഒ. കൾ, രക്ഷാകർതൃ ഗ്രൂപ്പുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, പുനരധിവാസ പ്രൊഫഷണലുകൾ എന്നിവർക്ക് കാലാനുസ്രുത പരിശീലനം നൽകുക.
- ഇന്റർ ഡിസിപ്ലിനറി ഗവേഷണങ്ങൾ ഉപയോഗപ്പെടുത്തി, വൈകല്യവുമായി ബന്ധപ്പെട്ട ശാരീരികവും, മാനസികവും, സാമൂഹികവും, സാംസ്കാരികവുമായ പുനരധിവാസത്തിന് സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിക്കുക.
- എന്. ജി.ഒ. കളുടെയും, മാതാപിതാക്കളുടെ സ്വയം സഹായ സംഘങ്ങളുടെയും സഹായത്തോടെ ഭിന്നശേഷിക്കാർക്കിടയിൽ തൊഴിൽ സാധ്യതകൾ, തൊഴിൽ സാഹചര്യം, വരുമാനം ഇവ പ്രോത്സാഹിപ്പിക്കുന്നതിന് മാതാപിതാക്കളുടെ സ്വയം സഹായ സംഘങ്ങള് ആരംഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും, അവ വികസിപ്പിക്കുകയും, അതിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുക.
- ഭാവി തലമുറയും, ഭിന്നശേഷി സാഹചര്യങ്ങളും കണക്കാക്കി ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതിനായി റെഗുലർ സ്കൂളുകൾ ശക്തിപ്പെടുത്തിക്കൊണ്ട് സമഗ്ര വിദ്യാഭ്യാസം സുഗമമാക്കുക.